തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ 2024 - 2027 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മാർച്ച് 02 ശനിയാഴ്ച വൈകുന്നേരം 04 മണി മുതൽ നാലാഞ്ചിറ ഐ പി സി ജയോത്സവം സഭയിൽ വെച്ച് നടക്കും. പ്രസിഡന്റ് ജയ്സൺ സോളമൻ അദ്ധ്യക്ഷത വഹിക്കും. ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരളാ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉത്ഘാടനം നിർവ്വഹിക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. വിവിധ ബോർഡുകളെ പരിചയപ്പെടുത്തുകയും, 50 വർഷം പിന്നിടുന്ന സണ്ടേസ്കൂൾ അദ്ധ്യാപകരെ തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾ അസോസിയേഷൻ ആദരിക്കുകയും ചെയ്യും. കൂടാതെ 2023 ലെ താലന്ത് പരിശോധനാ വിജയികൾക്കുള്ള സമ്മാനദാനവും, പരീക്ഷക്ക് തയ്യാറെടുക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് നിന്നുള്ള ഐ പി സി ജനറൽ, കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ പാസ്റ്റർമാർ, സെന്റർ സണ്ടേസ്കൂൾ പ്രവർത്തകർ, തിരുവനന്തപുരം മേഖലയിലെ പുത്രികാ സംഘടനകളുടെ പ്രവർത്തകർ എന്നിവർ ആശംസകൾ അറിയിക്കും. വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ എൻ വിജയകുമാർ, പാസ്റ്റർ കെ എസ് ബൈജു, സെക്രട്ടറി ഷിബു വിക്ടർ, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ റ്റി ആർ രെജുകുമാർ, പ്രിൻസ് തോമസ്, ട്രഷറർ ജെബ്‌സൺ കെ രാജു എന്നിവർ നേതൃത്വം നൽകും.
POWERVISION TV
Comments