top of page

തലമുറകൾക്കായുള്ള പ്രാർത്ഥന ജൂലൈ 13 ഞായറാഴ്ച വട്ടപ്പാറ ഐ പി സി ഹെബ്രോൻ സഭാഹാളിൽ

  • Writer: Jaison S Yacob
    Jaison S Yacob
  • Jul 12
  • 1 min read
ree

തിരുവനന്തപുരം : ഐ പി സി സണ്ഡേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന തലമുറകൾക്കായി പ്രാർത്ഥിക്കാം എന്ന പ്രാർത്ഥനാ കൂട്ടായ്മ ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 8.30 വരെ ചിറയിൻകീഴ് സെന്ററിലെ വട്ടപ്പാറ ഐ പി സി ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടക്കും. ഓരോ ദിവസത്തെയും പത്ര വാർത്തകളിലെ തലക്കെട്ടുകൾ വായിക്കുമ്പോൾ കുരുന്നുകൾ മുതൽ പ്രായമായവർ വരെ മയക്കുമരുന്നിന് അടിമകൾ, സ്‌കൂളുകൾ മുതൽ വീടുകൾ വരെ കൊലപാതകങ്ങൾ, പെൺ കുട്ടികൾ പോലും യാതൊരു ഭയവും കൂടാതെ പരസ്യമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നു. കുടുംബത്തിലെ അഞ്ചു പേരെ ചുറ്റികയ്ക്ക് കൊന്ന യുവാവ്, സ്വന്തം പിതാവിനെ വെട്ടി കൊന്ന യുവാവ്. എന്നിങ്ങനെയുള്ള ഭയാനകമായ വാർത്തകളുമായി ഓരോ പ്രഭാതവും നാം ഉണരുന്നത്. കേരളത്തിലെ സംഭവങ്ങളിൽ ഭൂരിഭാഗവും തിരുവനന്തപുരം ജില്ലയിലെ എന്നത് ശ്രദ്ദേയമാണ്. സ്‌കൂളുകളിൽ പോകുന്ന നമ്മുടെ കുട്ടികളെ കുറിച്ചുള്ള ആവലാതികളിൽ രക്ഷിതാക്കൾ കഴിയുന്ന ഈ വർത്തമാന കാലം നമ്മുടെ തലമുറകൾ ലഹരി മാഫികകളുടെ വലയിൽ വീഴാതിരിപ്പനും നമ്മുടെ ദേശങ്ങളിൽ നിന്നും ലഹരി മാഫികകൾ ഒഴിഞ്ഞുപോകുവാനും നല്ല മാതൃകയുള്ള തലമുറകളായി നമ്മുടെ കുഞ്ഞുങ്ങളെ ദൈവം നിലനിർത്തുവാൻ വേണ്ടി തിരുവനന്തപുരം മേഖലാ ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയായ തലമുറകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ ആത്മ ഭാരമുള്ള രക്ഷകർത്തക്കൾക്കും സണ്ടേസ്കൂൾസ് അദ്ധ്യാപകരും പങ്കെടുക്കുക. അനുഗ്രഹീതരായ ദൈവ ദാസന്മാർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.


Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page