top of page
  • Writer's picturePOWERVISION TV

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ ആരംഭിച്ചു.

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എൻ.സി.ഫിലിപ്പ് കൺവെൻഷൻ പ്രാർഥിച്ച് ഉദ്ഘാടനം ചെയ്യുന്നു.


ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ.ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ അനീഷ് തോമസ് (റാന്നി), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് (ബാംഗ്ലൂർ) എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ഇന്ന് (വെള്ളി) വൈകിട്ട് നടക്കുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് ( റാന്നി ), ശനി, ഞായർ ദിവസം പാസ്റ്റർ ബാബു ചെറിയാൻ ( പിറവം) എന്നിവർ പ്രസംഗിക്കും. വെള്ളി,ശനി ദിവസങ്ങളിൽ ( ഇന്നും നാളെയും ) രാവിലെ 10 മുതൽ 1 വരെ മത്തിക്കരെ ഐ.പി.സി ഹാളിൽ പ്രത്യേക ഉണർവ് യോഗവും നാളെ ഉച്ചയ്ക്ക് 2 ന് പി വൈ പി എ, സണ്ടേസ്കൂൾ വാർഷിക സമ്മേളനവും കിംങ്ങ്സ് ഫാമിലും നടക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ് (പ്രസിഡന്റ്), ലാൻസൺ പി.മത്തായി ( സെക്രട്ടറി), എം.ഡി.വർഗീസ് (പബ്ലിസിറ്റി കൺവീനർ)എന്നിവർ കൺവൻഷന് നേതൃത്വം നൽകും.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

https://chat.whatsapp.com/D5KdvCPbNoh9kkxv0aA1zv

bottom of page