
കാസർഗോഡ് : ഐപിസി കേരളാ സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് സംഘടിപ്പിച്ചിരിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ സുവിശേഷ യാത്ര കാസർഗോഡ് ജില്ലയിൽ ചേർക്കളത്ത് ചെയർമാൻ പാസ്റ്റർ എൻ വിജയകുമാറിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് വൈസ് ചെയർമാൻ പാസ്റ്റർ സാബു ആര്യപ്പള്ളിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ എം ജെ ഷാജി സന്ദേശം നൽകികൊണ്ട് തുടക്കം കുറിച്ചു. പാസ്റ്റർ വി പി ഫിലിപ്പ്, കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു തുടങ്ങി നിരവധി ദൈവ ദാസന്മാർ വിവിധ കവലകളിൽ വചന സന്ദേശം നൽകുന്നു. ലഹരി വിരുദ്ധ സന്ദേശ റാലി നാളെ സമാപിക്കും. കോസ്റ്റൽ മിഷൻ ബോർഡ് സെക്രട്ടറി ബിനു വി ജോർജ്ജ്, ട്രാഷറർ ഡേവിഡ് സാം എന്നിവർ നേത്രത്വം നൽകുന്നു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

വൈസ് ചെയർമാൻ പാസ്റ്റർ സാബു ആര്യപള്ളിൽ ഉത്ഘാടനം നിർവ്വഹിക്കുന്നു.

Comments