തിരുവനന്തപുരം : ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭയുടെ നേതൃത്വത്തിൽ ചേങ്കോട്ടുകോണം ജംഗ്‌ഷനിൽ വെച്ച് നടത്തപ്പെടുന്ന 'സുവിശേഷ മഹായോഗങ്ങൾ 2024' ഡിസംബർ 08 ഞായർ മുതൽ 10 ചൊവ്വ വരെ നടക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 05.30 മുതൽ രാത്രി 09 മണി വരെയാണ് യോഗങ്ങൾ. ഈ യോഗങ്ങളുടെ ഉത്ഘാടന ശുശ്രൂഷ ഐ പി സി തിരുവനന്തപുരം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് നിർവ്വഹിക്കും. പാസ്റ്റർമാരായ ജോമോൻ ജോസഫ്, ഷാജി എം പോൾ, അനീഷ് തോമസ് എന്നിവരാണ് ഈ ദിവസങ്ങളിൽ ദൈവവചനം പങ്കുവെക്കുന്നത്. ഐ പി സി ഹെബ്രോൻ സഭാ ക്വയർ ആയ ഹെബ്രോൻ മെലഡീസ് ആണ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാമു എൽദോ ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ ശുശ്രൂഷകൾ ന്യൂ ലൈഫ് ടി വി തത്സമയം സംപ്രേക്ഷണം ചെയ്യും. സഭാ സെക്രട്ടറി ജോൺസൺ സോളമൻ കൺവീനർ ആയും സഭാ പി വൈ പി എ പ്രസിഡന്റ് ബെനിസൻ പി ജോൺസൺ പബ്ലിസിറ്റി കൺവീനർ ആയും പ്രവർത്തിക്കുന്നു.
top of page
bottom of page
Comentarios