top of page

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഫെബ്രുവരി 22 നാളെ മുതൽ

  • Writer: POWERVISION TV
    POWERVISION TV
  • Feb 21, 2024
  • 1 min read

ജോമോൻ ജോൺ ചമ്പക്കുളം ( പബ്ലിസിറ്റി കൺവീനർ)


ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ( ബാംഗ്ലൂർ സോൺ) ഫെബ്രുവരി 22 വ്യാഴം നാളെ മുതൽ 25 ഞായർ വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് 6 സ്റ്റേറ്റ്പ്രസിഡൻറ് പാസ്റ്റർ കെ.എസ്.ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ എസ് ജോസഫ് , ജോസ് മാത്യു, പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ് ,വിൽസൺ ജോസഫ്, അലക്സ് വെട്ടിക്കൽ, ബി.മോനച്ചൻ, മോഹൻ പി ഡേവിഡ്‌, റ്റി.ഡി.തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.ഇവാ. റിനു തങ്കച്ചൻ്റെ നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. കൺവൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം,വെള്ളിയാഴ്ച രാവിലെ ഉപവാസ പ്രാർഥനയ്ക്ക് പാസ്റ്റർ സാജൻ ജോയ് മുഖ്യ സന്ദേശം നൽകും . ഉച്ചയ്ക്ക് 2.30 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്യത്തിൽ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും. സമാപന ദിവസമായ 25 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും. കൺവെൻഷൻ ജനറൽ കൺവീനറായി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യു , ജോയിന്റ് കൺവീനർമാരായി പാസ്റ്റർ ജോർജ് എബ്രഹാം ( റെനി ), ബ്രദർ റെജി ജോർജ്, ബ്രദർ ഷാജി പാറേൽ എന്നിവർ പ്രവർത്തിക്കുന്നു. കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമതികളെയും തിരഞ്ഞെടുത്തു. പ്രയർ കൺവീനർ പാസ്റ്റർ തോമസ് കോശി, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, മീഡിയ കൺവീനർ ബ്രദർ ജോബി ജോസഫ്, ഫിനാൻസ് കൺവീനർ ബ്രദർ പി ഒ സാമൂവേൽ എന്നിവരെയും പാസ്റ്റർ എ. വൈ. ബാബു, പാസ്റ്റർ കെ പി ജോർജ്, പാസ്റ്റർ റ്റി.എസ്. മാത്യു, പാസ്റ്റർ ക്രിസ്തുദാസ്, ബ്രദർ ജോസ് വർഗീസ്, ബ്രദർ റ്റി. ജോയ്, ബ്രദർ ബിജു എം പാറയിൽ ,ബ്രദർ ജെയിംസ് എം പാറയിൽ എന്നിവരെ വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു. കൺവെൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ പാസ്റ്റർ ജോസ് മാത്യൂ അറിയിച്ചു.

Commenti


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page