POWERVISION TV
ഐ. പി. സി. കേരളാ സ്റ്റേറ്റ് സോദരി സമാജം ജനറൽ ബോഡി ഒക്ടോബർ 10 ചൊവ്വാഴ്ച
Updated: Aug 19
കുമ്പനാട് : ഐ പി സി കേരളാ സ്റ്റേറ്റ് സോദരി സമാജം ജനറൽ ബോഡി ഒക്ടോബർ 10 ചൊവ്വാഴ്ച രാവിലെ 09.00 മണി മുതൽ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് നടക്കും. നാമ നിർദ്ദേശ പത്രികകളുടെ വിതരണം സെപ്റ്റംബർ 23,25,26 തീയതികളിൽ രാവിലെ 11.00 മണി മുതൽ വൈകുന്നേരം 03.00 മണി വരെയും പത്രിക സ്വീകരിക്കൽ സെപ്റ്റംബർ 23,25,26,27 തീയതികളിൽ രാവിലെ 11.00 മണി മുതൽ വൈകുന്നേരം 03.00 മണി വരെയും ആയിരിക്കും. സെപ്റ്റംബർ 27 ന് വൈകുന്നേരം 04.00 മണിക്ക് സ്ഥാനാർത്ഥികളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 28 ന് ആണ് സൂക്ഷ്‌മ പരിശോധന. സെപ്റ്റംബർ 29 ന് പത്രിക പിൻവലിക്കുവാനുള്ള അവസരം ഉണ്ട്. സെപ്റ്റംബർ 29 ന് വൈകുന്നേരം 04.00 മണിക്ക് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് ഒക്ടോബർ 10 ന് രാവിലെ 10.00 മണി മുതൽ 04.00 മണി വരെയും വോട്ടെണ്ണൽ ഒക്ടോബർ 11നും ആണ്. ലോക്കൽ സഭകളിൽ നിന്നും പ്രതിനിധികളായ സഹോദരിമാരുടെ ലിസ്റ്റ് സെപ്റ്റംബർ 05 ന് മുമ്പ് കുമ്പനാട് ഇലക്ഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അയക്കാവുന്നതാണ്. ഇലക്ഷൻ കമ്മീഷണർ ആയി ബ്രദർ ജയിംസ് ജോർജ്ജ് വേങ്ങൂരിനെയും റിട്ടേണിങ്ങ് ഓഫീസർമാരായി ബ്ര. സജി മത്തായി കാതേട്ട്, ബ്ര. ജോജി ഐപ് മാത്യുസ് എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.