ഐ പി സി കേരളാ സ്റ്റേറ്റ് സോദരി സമാജത്തിന്റെ മുഴുരാത്രി പ്രാർത്ഥന ആത്മ നിറവിൽ
- Jaison S Yacob
- 3 days ago
- 1 min read

പത്തനംതിട്ട : ഐപിസി സോദരി സമാജം സംസ്ഥാന സമിതിയുടെ മുഴുരാത്രി പ്രാർഥന വാര്യാപുരം സീയോൻ ചർച്ചിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച വൈകുന്നേരം 06 മണി മുതൽ ബുധൻ രാവിലെ 05 മണി വരെ നടന്നു. സെന്റർ വൈസ് പ്രസിഡന്റ് പാസ്‌റ്റർ മോൻസി സാം ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ആനി തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ ബിനു കൊന്ന പ്പാറ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഗീതമ്മ സ്റ്റീഫൻ, സെക്രട്ടറി ജയ മോൾ രാജു, ജോയിൻ്റ് സെക്രട്ടറിമാരായ സൂസൻ ജോൺ, ലിസി വർഗീസ്, മേഖല പ്രസിഡൻ്റ് ലൈസാ മ്മ മാത്യു, മേഖല സെക്രട്ടറി ഷൈലജ മോൻസി, പാസ്‌റ്റർ സാ ബു ജോൺ, വൈസ് പ്രസിഡന്റ്റ് ഷൈനി ജിജി, സെക്രട്ടറി ആലീസ് രാജു, സെന്റർ ജോയിന്റ് സെക്രട്ടറി സാബു സി.ഏ ബ്രഹാം, ട്രഷറർ സണ്ണി ടി.ചെറി യാൻ, പാസ്റ്റർ അജു തോമസ് ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.





Comments