ഐ പി സി പാലക്കാട് 32 മത് വാർഷിക കൺവെൻഷന് അനുഗ്രഹ സമാപ്തി
- POWERVISION TV
- Feb 22, 2024
- 1 min read

പാലക്കാട് : ഐ പി സി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ മൈലംപുള്ളി റോക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോടെ കൺവൻഷന് സമാപനം കുറിച്ചു. പാ. നെബു മാത്സൻ അധ്യക്ഷൻ ആയിരുന്നു. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി കർത്താവിൻ്റെ മേശ നിർവ്വഹിച്ചു. പാ. സാം ജോർജ് മുഖ്യ പ്രസംഗകൻ ആയിരുന്നു. വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫെയ്ത്ത് ബ്ലസൺ, സജി കാനം, നോബി തങ്കച്ചൻ, ഇവാ. പി. വി. മാത്യൂ, സിസ്റ്റർ ജയ്‌നി മറിയം എന്നിവർ ദൈവ വചനം സംസാരിച്ചു. വിവിധ സെഷനുകളിൽ സെൻ്ററിലെ പാസ്റ്റർമാരായ എം. എസ്. ജോസഫ്, കെ വി സാം, കെ സിജു, ഫിന്നി മാത്യൂ, കെ റ്റി ജോസഫ്, വി.പി. ഷിജു, ബിജു വി. എസ്, മാത്യൂ ചാക്കോ എന്നിവർ നേതൃത്വം കൊടുത്തു. സെൻ്റർ ക്വയർ ഗാന ശുശ്രൂഷ നടത്തി. സമാപന യോഗത്തിൽ സെൻ്ററിലെ നൂറു കണക്കിന് വിശ്വാസികൾ കോയമ്പത്തൂർ, അട്ടപ്പാടി, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നും പങ്കെടുത്തു.
Comments