ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 15 മുതൽ 18 വരെ
- POWERVISION TV
- Jan 4, 2024
- 1 min read

പാലക്കാട് : പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ മൈലംപുള്ളി Rock View ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ ഫെയ്ത്ത് ബ്ലസൺ, പായിപ്പാട്, പാസ്റ്റർ സാം ജോർജ് എന്നിവർ വചനം സംസാരിക്കും. ഉണർവ്വ് യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, മിഷൻ ചലഞ്ച്, സോദരി സമാജം, പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷിക യോഗങ്ങൾ എന്നിവ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. അരോമ സിങ്ങേഴ്സ് (സെൻ്റർ ക്വയർ) ഗാനങ്ങൾ ആലപിക്കും
Comments