ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ന്
- Jaison S Yacob
- May 17, 2024
- 1 min read

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ ഫയർ കോൺഫറൻസ് മെയ് 25 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ 1:30 വരെ ഒലവക്കോട് ഐപിസി കരിസ്മാ പ്രയർ സെൻ്ററിൽ വെച്ച് നടക്കും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാ. സജി കാനം മുഖ്യ സന്ദേശം നൽകും. യുവതി യുവാക്കൾ ആത്മാഭിഷേകം പ്രാപിക്കുന്നതിനും യുവജനങ്ങളിൽ ദൈവഭയം ഉണ്ടാകേണ്ടത്തിനും ദൈവവചനത്തിലേക്ക് മടങ്ങി വരേണ്ടത്തിനും കൂടിയാണ് ഈ മീറ്റിങ്ങിലൂടെ ലക്ഷ്യം വെക്കുന്നത്. സെൻ്റർ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാ. ബിജോ ചാക്കോ (പ്രസിഡൻ്റ്), പാ. മാത്യൂസ് ചാക്കോ (സെക്രട്ടറി) ബ്രദർ രാജു (ട്രഷറാർ) സെൻ്റർ പി.വൈ.പി.എ ക്ക് നേതൃത്വം നൽകുന്നു.
വാർത്ത: പാ. തോമസ് ജോർജ് വണ്ടിത്താവളം
Comments