top of page
Writer's picturePOWERVISION TV

ഐ.പി.സി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ


വാർത്ത: - എൻ. എസ്. നെല്ലിക്കുന്നം


തൃശൂർ : ഐ. പി. സി. പീച്ചി സെൻ്ററിൻ്റെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ 2024 ഫെബ്രുവരി 7 മുതൽ 11 വരെ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപം നടക്കും. പാസ്റ്റർമാരായ കെ.ജെ. തോമസ് കുമളി, തോമസ് ഫിലിപ്പ് വെന്മണി, പ്രിൻസ് തോമസ് റാന്നി, പി. സി ചെറിയാൻ റാന്നി, ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സജി കാനം , ഡോ ജേക്കബ് മാത്യു തൊടുപുഴ, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു. ഇവാ. സാംസൺ ചെങ്ങന്നൂർ സിസ്റ്റർ നിർമ്മല പീറ്റർ & ടീം സംഗീത ശുശ്രൂഷ നിർവ്വഹിക്കും. വ്യാഴം രാവിലെ 10 മണിമുതൽ 1 മണി വരെ വുമൺസ് ഫെലോഷിപ്പ്, വെള്ളി, ശനി രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥന ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത സഭായോഗം. ഉച്ചക്ക് 2.30 മുതൽ സണ്ടേസ്കൂൾ വാർഷിക സമ്മേളനം എന്നിവ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു കെ വർഗീസ് (പോലീസ് മത്തായി) ആത്‌മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. രോഗികൾക്കായി പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. യോഗാനന്തരം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

Comments


bottom of page