ഐ പി സി റാന്നി ഈസ്റ്റ് സെന്ററിന് 2023 - 25 ലേക്ക് പുതിയ ഭരണസമിതി.
- POWERVISION TV
- Sep 13, 2023
- 1 min read

വാർത്താ : പാസ്റ്റർ ഷോജൻ വി ദാനിയേൽ
റാന്നി : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ റാന്നി ഈസ്റ്റ് സെന്ററിന് 2023-25 ലേക്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു.
സെപ്റ്റംബർ 10 ഞായറാഴ്ച വൈകുന്നേരം 03 മണിക്ക് ബേഥേൽ റാന്നി ടൌൺ ചർച്ചിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സെന്റർ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് പാസ്റ്റർ വർഗീസ് എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ എബി പി സാമുവേൽ, സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു റാന്നി, ജോയിന്റ് സെക്രട്ടറി ബ്രദർ എം റ്റി രാജു, ട്രഷറർ ബ്രദർ ജോൺ സ്കറിയ എന്നിവരെയാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തത്. ഇന്റേണൽ ഓഡിറ്റർ ആയി ബ്രദർ ബോണി കുര്യാക്കോസ്, സീനിയർ ശുശ്രൂഷകർ ഡോ. എബ്രഹാം വർഗീസ്, പാസ്റ്റർ കെ എസ് മത്തായി എന്നിവർ ഉൾപ്പെട്ട 42 അംഗ കമ്മിറ്റിയെയും ജനറൽ ബോഡി തെരഞ്ഞെടുത്തു. ജനറൽ ബോഡിയിൽ 78 അംഗങ്ങൾ പങ്കെടുത്തു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments