
ഷാർജാ : ഐ പി സി ഷാർജാ ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗോസ്പൽ ഫെസ്റ്റ് ഒക്ടോബർ 24,25 തീയതികളിൽ ഷാർജാ വർഷിപ്പ് സെന്ററിന്റെ മെയിൻ ഹാളിൽ വച്ച് വൈകുന്നേരം നടക്കും. രാത്രികളിൽ 07.30 നാണ് ഗോസ്പൽ ഫെസ്റ്റ് ആരംഭിക്കുന്നത്. ഐ പി സി യു എ ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ് ഉത്ഘാടനം ചെയ്യും. അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റർ ഷിബു തോമസ് യു എസ് എ ദൈവവചന സന്ദേശം നൽകും. ഗോസ്പൽ സെന്റർ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. സീനിയർ പാസ്റ്റർ സൈമൻ ചാക്കോ, ബ്രദർ എബ്രഹാം തോമസ് എന്നിവർ നേതൃത്വം നൽകും.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
Comments