ഐപിസി ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ സില്‍വര്‍ ജൂബിലി നിറവില്‍
- Jaison S Yacob
- Apr 4
- 1 min read

ഷാര്‍ജ: ഐപിസി വര്‍ഷിപ്പ് സെന്ററിന്റെ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം നടന്നു. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് ലോഗോ പ്രകാശനം ചെയ്തു. “A Journey of Faith” എന്ന പ്രമേയത്തിലാണ് സില്‍വര്‍ ജൂബിലി സംഘടിപ്പിക്കുന്നത്.
ഒരു വർഷത്തോളം നീളുന്ന സില്‍വര്‍ ജൂബിലിക്ക് ഔദ്യോഗിക തുടക്കം കുറിച്ച്, സഭ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും നേതൃത്വമൊരുക്കുമെന്ന് റവ. ഡോ. വിൽസൺ ജോസഫ് അറിയിച്ചു. 2025 ഒക്ടോബർ 6 മുതൽ 8 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ സില്‍വര്‍ ജൂബിലി കണ്‍വെൻഷൻ നടക്കും. കൂടാതെ, 2026 ജനുവരി 31-ന് സില്‍വര്‍ ജൂബിലി പ്രധാന പൊതുസമ്മേളനം സംഘടിപ്പിക്കും. മത, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ മേഖലകളിലെ സാമൂഹിക, രാഷ്ട്രീയ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
ലോഗോ പ്രകാശന ചടങ്ങിൽ അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
വാർത്താ : ജോൺ വിനോദ് സാം
Comments