top of page

ഐ പി സി സോദരി സമാജം നെയ്യാറ്റിൻകര സെന്റർ പ്രവർത്തന ഉത്ഘാടനവും പഠനോപകരണ വിതരണവും

  • Writer: Jaison S Yacob
    Jaison S Yacob
  • Jun 21
  • 1 min read

തിരുവനന്തപുരം: നെയ്യാറ്റിൻകര സെന്റർ ഐ പി സി സോദരി സമാജത്തിന്റെ പ്രവർത്തന ഉത്ഘാടനവും പഠനോപകരണ വിതരണവും ജൂൺ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐ പി സി കൊറ്റാമം സഭയിൽ നടന്നു. പാസ്റ്റർ സുനിൽ കൊറ്റാമത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഐ പി സി നെയ്യാറ്റിൻകര സെന്റർ സോദരി സമാജം ട്രഷറർ സിസ്റ്റർ വിചിത്ര ജോൺ സ്വാഗതം അറിയിക്കുകയും ഐ പി സി നെയ്യാറ്റിൻകര സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ജോസഫ് പ്രവർത്തന ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഐ പി സി സോദരി സമാജം തിരുവനന്തപുരം മേഖലാ പ്രസിഡന്റ് സിസ്റ്റർ റോസമ്മ ജെയിംസ് മുഖ്യ സന്ദേശം നൽകുകയും, ഐ പി സി നെയ്യാറ്റിൻകര സെന്റർ സെക്രട്ടറി പാസ്റ്റർ ലാലിൻ സാം, ഐ പി സി സോദരി സമാജം തിരു. മേഖലാ വൈസ് പ്രസിഡന്റ് സിസ്റ്റർ അന്നമ്മ മാമൻ ട്രഷറർ സിസ്റ്റർ പ്രസന്ന എസ് കുമാർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ഐ പി സി സോദരി സമാജം നെയ്യാറ്റിൻകര സെന്റർ പ്രസിഡന്റ് സിസ്റ്റർ സ്റ്റെല്ല സുനിൽ നന്ദി അറിയിക്കുകയും ഐ പി സി നെയ്യാറ്റിൻകര സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടെ സമ്മേളനം അവസാനിച്ചു.


Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page