ഐ പി സി സോദരി സമാജം തിരുവനന്തപുരം മേഖലാ പരസ്യയോഗം നടത്തി.
- Jaison S Yacob
- Jun 17
- 1 min read

തിരുവനന്തപുരം: ഐ പി സി സോദരി സമാജം തിരുവനന്തപുരം മേഖലാ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 17 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഐ പി സി വെമ്പായം സെന്ററിൽ പെട്ട ഐ പി സി കാർമ്മേൽ സഭയുടെ ആഭിമുഖ്യാതതിൽ പരസ്യയോഗം നടത്തി. മേഖലാ പ്രസിഡന്റ് സിസ്റ്റർ റോസമ്മ ജയിംസ്, നെയ്യാറ്റിൻകര സെന്റർ സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ സ്റ്റെല്ല സുനിൽ, വെമ്പായം സെന്ററിലെ സിസ്റ്റർ ശാലിനി എന്നിവർ ദൈവവചനം പങ്കുവെച്ചു. സിസ്റ്റർ അജന്ത, സിസ്റ്റർ ബിൽഗ എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മേഖലാ ഭാരവാഹികൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.


Comments