ഐ പി സി സോദരിസമാജം തിരുവനന്തപുരം മേഖലാ ഉപവാസ പ്രാർത്ഥനാ
- Jaison S Yacob
- Jul 19
- 1 min read

തിരുവനന്തപുരം : ഐ പി സി സോദരിസമാജം തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന ജൂലൈ 19 ശനിയാഴ്ച തിരു. സൗത്ത് സെന്ററിലെ ഐ പി സി ശാലേം പൗഡിക്കോണം സഭാഹാളിൽ വച്ച് നടന്നു. ഐ പി സി സോദരിസമാജം തിരു. മേഖലാ പ്രസിഡന്റ് സിസ്റ്റർ റോസമ്മ ജെയിംസിന്റെ അദ്ധ്യക്ഷതയിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റെഫിൻ ബേബിയുടെ പ്രാർത്ഥനയോടെ ഉപവാസ പ്രാർത്ഥന ആരംഭിക്കുകയുണ്ടായി. സഹോദരിമാർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ സെന്ററുകളുടെയും സഹോദരിമാർ നൽകിയ പ്രാർത്ഥന വിഷയങ്ങൾക്ക് മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുകയും ഐ പി സി സോദരി സമാജം തിരു. മേഖലാ മുൻ പ്രസിഡന്റ് സിസ്റ്റർ മേഴ്സി ഡാനിയൽ തിരുവചനത്തിൽ നിന്ന് സംസാരിക്കുകയും ചെയ്തു. നെടുമങ്ങാട് ഏരിയ മിനിസ്റ്റർ ജെയിംസ് പാസ്റ്ററുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും മീറ്റിങ്ങ് അവസാനിച്ചു












Comments