തിരുവനന്തപുരം : ഐ പി സി ശ്രീകാര്യം സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ മഹായോഗങ്ങൾ ഫെബ്രുവരി 02 മുതൽ 04 വരെ കട്ടേല മാർ ഡയസ്കോറസ് ഫാർമസി കോളേജിന് സമീപം നടക്കും. എല്ലാ ദിവസവും വൈകുന്നേരം 06 മണി മുതൽ 09 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്. പാസ്റ്റർമാരായ ജെയ്‌സ് പാണ്ടനാട്, ഡോ. കെ മുരളീധരൻ, ഫെയ്ത്ത് ബ്ലസ്സൻ പള്ളിപ്പാട് എന്നിവർ ദൈവവചനം സംസാരിക്കും. ഗോസ്പൽ ഇക്കോ മ്യൂസിക് ബാൻഡ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സജിമോൻ വി ചെറിയാൻ, സെക്രട്ടറി റെജി ജോർജ്ജ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
POWERVISION TV
Comments