ഐപിസി ശ്രീലങ്ക റീജിയൻ കൺവെൻഷൻ ഒക്ടോബർ 3 മുതൽ
- POWERVISION TV
- Sep 26, 2023
- 1 min read

കൊളംബോ : ഐപിസി ശ്രീലങ്ക റീജിയന്റെ 6-ാമത് കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ശ്രീലങ്കയുടെ കിഴക്കൻ ഭാഗമായ ബെറ്റിക്കുളയിൽ നടക്കും. ഐപിസി ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ.ജോൺസൺ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ തോമസ് ജോർജ്ജ്, പി.കെ തോംസൺ, സ്പർജൻ വിക്ടർ എന്നിവർ പ്രസംഗിക്കും. 2017-ൽ ശ്രീലങ്കയിൽ ആരംഭിച്ച പ്രവർത്തനത്തിനു 49 സഭകൾ ഉണ്ട്. ഏറെ ദുർഘടമേഖലയിൽ പ്രവർത്തിക്കുന്ന സഭകളിൽ തദ്ദേശീയരായ ജനങ്ങൾ ആരാധനയ്ക്കായി വരുന്നുണ്ട്. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന ജനവിഭാഗങ്ങളിൽപ്പെട്ടവരുടെയിടയിലാണ് കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ വൈ. ജോൺസൺ അറിയിച്ചു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
Comments