ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ പവർ വി ബി എസ്
- Jaison S Yacob
- Mar 21
- 1 min read

തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കായി നടത്തപ്പെടുന്ന പവർ വി ബി എസ് ഏപ്രിൽ 07 തിങ്കൾ മുതൽ 12 ശനിയാഴ്ച്ച വരെ കള്ളിക്കാട്, അരുവിക്കുഴി ഐ പി സി സീയോൻ സഭാ ഹാളിൽ വെച്ച് ദിവസവും ഉച്ചയ്ക്ക് 02.30 മുതൽ നടക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഭകളിലെ കുട്ടികൾക്കും വി ബി എസിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മേഖലാ സണ്ടേസ്കൂൾസ് ഭാരവാഹികൾ ഇങ്ങനെ ഒരു അവസരം സാധ്യമാക്കുന്നത്. സഭാ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും വി ബി എസിൽ പങ്കെടുക്കുവാൻ അവസരമുള്ളതിനാൽ ലോക്കൽ സഭകളിലെ ദൈവ ദാസന്മാരും സണ്ടേസ്കൂൾസ് ഭാരവാഹികളും ഈ അവസരം പരമാവധി പ്രയോജനപെടത്തേണ്ടതാണ്. കുട്ടികൾക്ക് അനന്ദകരമാകുന്ന ബൈബിൾ പാഠങ്ങൾ, പുതുപുത്തൻ പാട്ടുകൾ, രസകരമായ ഗെയിമുകൾ, ആക്ഷൻ സോങ്ങുകൾ, കഥകൾ, പപ്പറ്റ് ഷോകൾ, ക്രാഫ്റ്റ് വർക്കുകൾ, ആകർഷകമായ സമ്മാനങ്ങൾ, റാലികൾ കൂടാതെ എല്ലാ ദിവസങ്ങളിലും ഡോ. ദീപാ എം നെബു നയിക്കുന്ന കൗൺസിലിങ്ങ് സെക്ഷനും ഉണ്ടായിരിക്കും. പ്രവേശനം തികച്ചും സൗജന്യമാണ്. വി ബി എസിൽ പങ്കെടുക്കുന്ന സഭകൾ ഇന്ന് തന്നെ മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ സെക്രട്ടറി ബ്രദർ ഷിബു വിക്ടറിനെ (8113883340) വിളിച്ച് കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക.
Comments