POWERVISION TV
ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ താലന്ത് പരിശോധന ഒക്ടോബർ 02 ന്

തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ താലന്ത് പരിശോധന ഒക്ടോബർ 02 തിങ്കളാഴ്ച നാലാഞ്ചിറ ഐ പി സി ജയോത്സേവം വർഷിപ്പ് സെന്ററിൽ വച്ച് നടക്കും. രാവിലെ 08 മണിക്ക് രജിസ്‌ട്രേഷനും 08.30 ന് താലന്ത് പരിശോധനയും ആരംഭിക്കും. ആറ് സ്റ്റേജുകളിലായി വിദഗ്‌ദരായ പത്ത് വിധികർത്താക്കളുടെ നേതൃത്വത്തിൽ പതിനേഴ് സെന്ററുകളിൽ നിന്നും 525 ൽ അധികം മത്സരാർത്ഥികൾ മാറ്റുരക്കും. താലന്ത് പരിശോധനയുടെ വിജയകരമായ നടത്തപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആക്ടിങ്ങ് പ്രസിഡന്റ് പാസ്റ്റർ വി എം മാത്യു വിന്റെയും സെക്രട്ടറി പിന്റോ ജോയി തോമസിനെയും നേതൃത്വത്തിൽ താലന്ത് ബോർഡ് ചെയർമാനായി ഡേവിഡ് സാം, കൺവീനർ ആയി ഷിബു വിക്ടർ, കോഡിനേറ്റർ ആയി വിൻസെന്റ് ശാമുവേൽ ജോയിന്റ് കൺവീനർമാരായി പാസ്റ്റർ പോൾ രഞ്ജിത്ത്, സൈലസ് എൻ എന്നിവർ പ്രവർത്തിക്കുന്നു. താലന്ത് പരിശോധനയിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ് എന്ന് താലന്ത് ബോർഡ് ചെയർമാൻ അറിയിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ബൈജു, ജോയിന്റ് സെക്രട്ടറിമാർ പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ സാനു അലക്‌സ് എന്നിവർ നേതൃത്വം നൽകും. രാവിലെ നാലാഞ്ചിറ സ്റ്റെപ്പ് ജംങ്ഷനിൽ നിന്നും വാഹന ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8113883340
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.