തലമുറകൾക്കായുള്ള പ്രാർത്ഥനയും അവാർഡ് ദാനവും ആഗസ്റ്റ് 10 ഞായറാഴ്ച
- Jaison S Yacob
- Aug 7
- 1 min read
Updated: Aug 12

തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ എല്ലാ മാസങ്ങളിലും നടത്തിവരുന്ന തലമുറകൾക്കായുള്ള പ്രാർത്ഥന ആഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 05 മണി മുതൽ 08.30 വരെ ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ നെയ്യാറ്റിൻകര സെന്ററുമായി സംയുക്തമായി നെയ്യാറ്റിൻകര സെന്ററിലെ തചോട്ടുകാവ് ഐ പി സി മഹനീയം സഭാഹാളിൽ വെച്ച് നടത്തപ്പെടും. നമ്മുടെ തലമുറകൾ പരിശുദ്ധാത്മ നിറവിൽ ദൈവത്തെ ആരാധിക്കുന്നതിനും, ലഹരി മാഫിയകളുടെ പിടിയിൽ അകപ്പെട്ട തലമുറകളുടെ നടുവിൽ നിന്നും നമ്മുടെ തലമുറകളെ ദൈവം രക്ഷിക്കുന്നതിനും, ലഹരി മാഫിയകൾ നമ്മുടെ ദേശം വിട്ട് മാറുന്നതിനും നമ്മുടെ തലമുറകളുടെ ഭാവിയെ ഓർത്തും, നല്ല അനുസരണത്തിലും തികഞ്ഞ ദൈവ ഭയത്തിലും നമ്മുടെ തലമുറകൾ വളരുവാനും, അവർ പഠിക്കുന്ന കോളേജ്/ സ്കൂൾ, പാർക്കുന്ന ദേശത്തും സഭയിലും മാതൃകയുള്ള തലമുറകളായി മാറുന്നതിനും അവർ മികച്ച പഠന നിലവാരം ഉയർത്തുന്നതിനും മദ്ധ്യസ്ഥത വഹിക്കുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മ ഓരോ മാസങ്ങളിലും വിവിധ സെന്ററുകളിലെ സഭകളിൽ നടന്നുവരികയാണ്. തലമുറകളെ കുറിച്ച് ആത്മ ഭാരം ഉള്ള മാതാപിതാക്കളും അദ്ധ്യാപകരും ഈ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് വരുന്നു. ആഗസ്റ്റ് 10 ന് നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ ആർദ്ധ വാർഷിക പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ജോയൽ എം കെ (ഐ പി സി ലോഗോസ്, പെരുമ്പഴുതൂർ), നിസ്സി സൂസൻ ജോൺ (ഐ പി സി പെനിയേൽ, ശ്രീകാര്യം), ഇവാൻ റിട്‌സ് ജോബിൻ (ഐ പി സി പെനിയേൽ, ശ്രീകാര്യം), ഷാരോൺ ആൻ പിന്റോ (ഐ പി സി ഹെബ്രോൻ, ആറാമട), അഖിഷ പി ജി (ഐ പി സി മുല്ലൂർ) എന്നിവരെയും ഇവരുടെ അദ്ധ്യാപകരായ ബ്രദർ ജെബിൻ ജോൺ, സിസ്റ്റർ ബിന്ദു അനിൽ, ഇവഞ്ജലിൻ ജിനു, സിസ്റ്റർ ലിന്റാ പിന്റോ, സിസ്റ്റർ ലിജി ജിജിൻ എന്നിവരെയും ഏറ്റവും കൂടുതൽ സഭകളെ പങ്കെടുപ്പിച്ച തിരു. നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമുവേൽ, ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച ഐ പി സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ സീനിയർ പാസ്റ്റർ പാസ്റ്റർ കെ സി തോമസ് എന്നിവരെ ആദരിക്കുന്നു.




Comments