top of page
Writer's picturePOWERVISION TV

ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലക്ക് പുതിയ ഭരണ സമിതി ചുമതലയേറ്റു

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷന് 2024-2027 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി മൂന്നാം തീയതി നാലാഞ്ചിറ ഐ പി സി ജയോത്സവം സഭയിൽ കൂടിയ ജനറൽ ബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേർണിങ്ങ് ഓഫീസർ ആയി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ബ്ര. പീറ്റർ മാത്യു കല്ലൂരിനെ ആണ് നിയോഗിച്ചിരുന്നത്. എതിർ സ്ഥാനാർഥികളായി ആരും നോമിനേഷൻ നല്കാതിരുന്നതിനാൽ എതിരില്ലാതെയാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. ഐ പി സി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ നിരീക്ഷകനായി ജനറൽ ബോഡിയിൽ പങ്കെടുത്തു. അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് റ്റി എ പുതിയ സമിതിക്ക് ആശംസകൾ അറിയിച്ചു. പ്രസിഡന്റായി ജയ്സൺ സോളമൻ (തിരു. സൗത്ത് സെന്റർ), വൈസ് പ്രസിഡന്റ്‌മാരായി പാസ്റ്റർ എൻ വിജയകുമാർ (നെയ്യാറ്റിൻകര സെന്റർ), പാസ്റ്റർ കെ എസ് ബൈജു (വെമ്പായം സെന്റർ), സെക്രട്ടറിയായി ഷിബു വിക്ടർ (കാട്ടാക്കട സെന്റർ), ജോയിന്റ് സെക്രട്ടറിമാരായി പാസ്റ്റർ റ്റി ആർ രെജുകുമാർ (ആറാമട സെന്റർ), പ്രിൻസ് തോമസ് (തിരു. വെസ്റ്റ് സെന്റർ), ട്രഷറർ ആയി ജെബ്‌സൻ കെ രാജു (തിരു. നോർത്ത് സെന്റർ) എന്നിവരെയാണ് റിട്ടേർണിങ്ങ് ഓഫീസർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് ജനറൽ ബോഡിയിൽ പ്രഖ്യാപിച്ചത്. ജനറൽ ബോഡിയിൽ 53 അദ്ധ്യാപകർ പ്രതിനിധികളായി പങ്കെടുത്തു. ഒരു വർഷത്തെ വിശാലമായ പ്രവർത്തന പദ്ധതികൾ ആണ് പുതിയ സമിതി നടപ്പിലാക്കുന്നത്.

റിട്ടേർണിങ്ങ് ഓഫീസർ ബ്ര. പീറ്റർ മാത്യു കല്ലൂർ, സ്റ്റേറ്റ് സണ്ഡേസ്കൂൾസ് അസോസിയേഷൻ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് റ്റി എ, കൗൺസിൽ അംഗം പാസ്റ്റർ സാബു ആര്യപള്ളിൽ എന്നിവർക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ


Yorumlar


bottom of page