ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെന്ററിന് പുതിയ സമിതി
- Jaison S Yacob
- Jul 29
- 1 min read

തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം സൗത്ത് സെന്ററിന് 2025 - 28 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 04 മണിക്ക് ഐ പി സി ഹെബ്രോൻ ചേങ്കോട്ടുകോണം സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ ആണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. സൂപ്രണ്ടായി അനിൽകുമാർ കെ, ഡെപ്യൂട്ടി സുപ്രണ്ടായി വിൽസൻ ആർ, സെക്രട്ടറിയായി എൻ സൈലസ്, ജോയിന്റ് സെക്രട്ടറിയായി സ്നേഹാ കെ ജെ, ട്രഷററായി സതീഷ് ജി, മേഖലാ പ്രതിനിധിയായി സുന്ദരേശൻ ജി, കമ്മിറ്റി അംഗമായി വിപിൻ ബി എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. രക്ഷാധികരിയായ സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് പുതിയ ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.




Comments