top of page
Writer's picturePOWERVISION TV

സ്നേഹ ഹസ്തവുമായി തിരുവനന്തപുരം ഐ പി സി താബോർ സഭാ



തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം താബോർ സഭാ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. കാസർഗോഡ് ജില്ലയിലെ ഐ പി സി ചെറുകോൽപ്പുഴ സഭാഹാളിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആണ് ഇപ്പോൾ ആരംഭം കുറിച്ചത്. ഒക്ടോബർ 05 ന് താബോർ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി പി ഫിലിപ്പ് പ്രാർത്ഥിച്ചു പണികൾ ആരംഭിച്ചു. സഭാ സെക്രട്ടറിയും ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ബിനു വി ജോർജ്ജ്, കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു എന്നിവർ നേതൃത്വം നൽകി. താബോർ സഭ ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് തിരുവനന്തപുരം ജില്ലയിലെ കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Opmerkingen


bottom of page