
തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം ഈസ്റ്റ് സെന്റർ സെന്റർ കൺവെൻഷനായ ഗോസ്പൽ ഫെസ്റ്റ് 2024' ജനുവരി 06 മുതൽ 08 വരെ വൈകുന്നേരങ്ങളിൽ 06 മണിമുതൽ മരുതൂർ സി എസ് ഐ സെന്റിനറി ഹാളിൽ വെച്ച് നടക്കും. രക്ഷാധികാരി പാസ്റ്റർ ശാമുവേൽ സി ജോസഫ് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ സൈമൻ ചാക്കോ, ഷിബു തോമസ്, റവ. ഡോ. വിത്സൻ ജോസഫ്, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ഡോ. ജോർജ് മാത്യു എന്നിവർ പ്രസംഗിക്കും. സംയുക്ത ആരാധന ജനുവരി 07 ഞായറാഴ്ച രാവിലെ 09 മണിമുതൽ വെമ്പായം ഐ പി സി ഹെബ്രോൻ സഭയിൽ വെച്ചു നടക്കും.
Comments