ഐ പി സി തിരുവനന്തപുരം സൗത്ത് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ
- POWERVISION TV
- Mar 7, 2024
- 1 min read

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം സൗത്ത് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 12 മുതൽ 14 വരെ കാട്ടാക്കട അരുവിക്കുഴി ഐ പി സി സീയോൻ സഭാഹാളിന് സമീപം വൈകുന്നേരം 06 മുതൽ 09 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരയ അരവിന്ദ് മോഹൻ, റെജി മാത്യു, പി സി ചെറിയാൻ, കെ സി തോമസ് എന്നിവർ ദൈവവചനം സംസാരിക്കും. ഏപ്രിൽ 14 ഞായറാഴ്ച രാവിലെ സംയുക്ത സഭയോഗവും കർത്തൃ മേശയും ഉച്ചകഴിഞ്ഞ് പുത്രികാസംഘടനകളുടെ സംയുക്ത വാർഷികവും ഉണ്ടായിരിക്കും. ഗോസ്പൽ എക്കോ മ്യൂസിക്ക് ബാന്റ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Comments