ഐ പി സി തിരുവനന്തപുരം സൗത്ത് സെന്ററിന് പുതിയ സമിതി നിലവിൽ വന്നു.
- Jaison S Yacob
- May 29, 2024
- 1 min read

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം സൗത്ത് സെന്ററിന് 2024 - 2025 ലേക്ക് നിലവിലുള്ള ഭരണഘടന പ്രകാരം പുതിയ സമിതി നിലവിൽ വന്നു. മെയ് 26 ഞായറാഴ്‌ച വൈകുന്നേരം ഐ പി സി കണ്ടംതിട്ട സഭയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പീറ്റർ മാത്യു കല്ലൂർ ഇലക്ഷൻ കമ്മീഷണർ ആയി നേതൃത്വം വഹിച്ചു. മുൻ സെന്റർ സെക്രട്ടറി പാസ്റ്റർ പോൾ സുരേന്ദ്രൻ സെന്ററിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും മുൻ ട്രഷറർ എൻ സൈലസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. മുൻ സമിതിയിലെ എക്സിക്യൂട്ടീവ് അംഗങ്ങളെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡന്റ് ആയി പാസ്റ്റർ വൈ. റോബർട്ട് വൈസ് പ്രസിഡന്റായി പാസ്റ്റർ ജേക്കബ് തോമസ് സെക്രട്ടറിയായി പാസ്റ്റർ പോൾ സുരേന്ദ്രൻ ജോയിന്റ് സെക്രട്ടറിയായി ജി സുന്ദരേശൻ, ട്രഷറർ ആയി എൻ സൈലസ് എന്നിവരെയും കമ്മിറ്റി അംഗങ്ങൾ ആയി പാസ്റ്റർമാരായ ബാബുക്കുട്ടൻ (ഇവാഞ്ചിലിസം ബോർഡ് കൺവീനർ) ഡി. ജ്ഞാനദാസ് (പ്രെയർ ബോർഡ് കൺവീനർ), കെ. സാം (ചാരിറ്റി ബോർഡ് കോർഡിനേറ്റർ) അജയൻ എ (പബ്ളിസിറ്റി കൺവീനർ) സാമു എൽദോ, ജോൺസൺ, സ്റ്റെഫിൻ ബേബി സാം, ക്രിസ്തുദാസ് എം, സഹോദരന്മാരായ ഐ. പീറ്റർ (ഓഡിറ്റർ) ആർ. മനോജ്, ബിനു ജെ, അനുപ് വി എസ് കുമാർ, ജയ്സൺ സോളമൻ, റ്റോം ജോസഫ്, യേശുദാസ് എന്നിവരെയും തെരഞ്ഞെടുത്തു.
Comments