top of page

ഏകദിന സെമിനാറും പുത്രികാ സംഘടനകളുടെ സംയുക്ത വാർഷികവും ജൂലൈ 24 വ്യാഴാഴ്ച

  • Writer: Jaison S Yacob
    Jaison S Yacob
  • Jul 22
  • 1 min read
ree

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം സൗത്ത് സെന്റർ ഒരുക്കുന്ന ഏകദിന സെമിനാറും പുത്രികാ സംഘടനകളുടെ സംയുക്ത വാർഷികവും ജൂലൈ 24 വ്യാഴാഴ്ച രാവിലെ 09 മണി മുതൽ വൈകുന്നേരം 05 മണി വരെ കള്ളിക്കാട്, അരുവിക്കുഴി ഐ പി സി സീയോൻ സഭാഹാളിൽ വെച്ച് നടക്കും. സെമിനാർ ഐ പി സി തിരു. സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് ഉത്ഘാടനം നിർവ്വഹിക്കും. ഈ കാലഘട്ടത്തിൽ കൗൺസിലിങ്ങ് സെമിനാറുകളിലൂടെ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീതയായ സിസ്റ്റർ രഞ്ജി സാം ക്ലാസുകൾക്ക് നേതൃത്വം നൽകും. ക്രിസ്ത്യൻ കുടുംബങ്ങൾ : ഒരു സമഗ്ര ക്ഷേമ ജീവിതം എന്നതാണ് ചിന്താ വിഷയം. ഉച്ചയ്ക്ക് 02 മണി മുതൽ പുത്രികാ സംഘടനകളായ ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ, പി വൈ പി എ, ഐ പി സി സോദരി സമാജം എന്നിവയുടെ സംയുക്ത വാർഷികവും നടക്കും. വാർഷികത്തിൽ 2024 ലെ താലന്ത് പരിശോധനാ വിജയികൾക്കുള്ള സമ്മാനദാനങ്ങളും ഉണ്ടായിരിക്കും.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page