തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഐ പി സി ക്ക് ഒരു പുതിയ സെന്റർ കൂടി നിലവിൽ വന്നു. നാളുകളായി ഏരിയ പ്രവർത്തനത്തിൽ ആയിരുന്ന വെമ്പായം ആണ് പ്രവർത്തന മികവിൽ സെന്റർ ആയി മാറിയത്. വെമ്പായം ഏരിയായ്ക്ക് പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ആണ് ഏരിയാ കൺവീനർ ആയി നേതൃത്വം വഹിച്ചിരുന്നത്. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിന്റെ പ്രവർത്തനമികവിൽ ഏര്യായ്ക്ക് സഭകളുടെ എണ്ണം വർദ്ധിക്കുകയും സെന്റർ പദവി ലഭിക്കുകയും ചെയ്തു. നാളെ സെപ്റ്റംബർ 16 ശനിയാഴ്ച വൈകുന്നേരം 05 മണിക്ക് നാലാഞ്ചിറ ഐ പി സി ജയോത്സം വർഷിപ്പ് സെന്ററിൽ നടക്കുന്ന ശുശ്രൂഷയിൽ ഐ പി സി സംസ്ഥാന ഉപാദ്ധ്യക്ഷൻ പാസ്റ്റർ എബ്രാഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് സെന്ററിന്റെ ഉത്ഘാടനവും, പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിന്റെ സെന്റർ പാസ്റ്റർ നിയമന ശുശ്രൂഷയും നിർവ്വഹിക്കും. കേരളാ സ്റ്റേറ്റ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസകൾ അറിയിക്കും. തിരുവനന്തപുരം ജില്ലയിലെ സെന്റർ പാസ്റ്റർമാരും ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും പുത്രികാ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കും. ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയാണ് പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ. വിക്റ്ററി ഫെസ്റ്റ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments