top of page

സുവിശേഷ പ്രവർത്തനങ്ങളുമായി ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ്

  • Writer: Jaison S Yacob
    Jaison S Yacob
  • Nov 13, 2024
  • 1 min read

തിരുവനന്തപുരം : ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് സുവിശേഷ പ്രവർത്തനങ്ങളുമായി മുന്നോട്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാതൃക കാട്ടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമിതിയുടെ കൂട്ടായ തീരുമാന പ്രകാരം സുവിശേഷ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ട് വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പരസ്യ യോഗങ്ങൾക്ക് വേണ്ടി സ്വന്തമായി വാങ്ങിയ മിനി സൗണ്ട് സിസ്റ്റം ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രാർത്ഥിച്ച് സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിക്കുകയുണ്ടായി. പ്രാരംഭ സുവിശേഷ പ്രവർത്തനം നവംബർ 13 ബുധനാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര സെന്ററിലെ തച്ചോട്ട് കാവ് ഐ പി സി മഹനീയം സഭാഹാളിന് പരിസര പ്രദേശങ്ങളിൽ പരസ്യയോഗങ്ങൾ നടത്തുകയും, സഭയിൽ കൂടി വന്ന് സുവിശേഷം കേട്ട വ്യക്തികൾക്ക് വേണ്ടിയും ആ സഭയ്ക്ക് വേണ്ടിയും ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയോടെ സമാപിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ഐ പി സി മഹനീയം സഭാഹാളിൽ ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടെ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സഹോദരിമാരായ റോസമ്മ ജെയിംസ്, ഗീതാ സണ്ണി, അജന്ത അനീഷ് എന്നിവർ ദൈവ വചന സന്ദേശങ്ങൾ അറിയിച്ചു. എല്ലാ മാസങ്ങളിലും തിരുവനന്തപുരം മേഖലയിലുള്ള ലോക്കൽ സഭകളിലെ വിമൻസ് ഫെലോഷിപ്പ് പ്രവർത്തകർ ആവശ്യപെട്ടാൽ ആ സഭാ പരിസരങ്ങളിൽ മേഖലയുടെ നേതൃത്വത്തിൽ സുവിശേഷ പ്രവർത്തനങ്ങളുമായി സമിതി ഉണ്ടാകും എന്ന് അറിയിച്ചു.







 
 
 

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page