തിരുവനന്തപുരം : തിരുവനന്തപുരം മേഖലാ ഐ പി സി വുമൻസ് ഫെലോഷിപ്പിന് ( സോദരി സമാജം) പുതിയ ഭരണ സമിതി നിലവിൽ വന്നു. ഇന്ന് (ആഗസ്റ്റ് 22) രാവിലെ 10 മണിക്ക് ഐ പി സി ഹെബ്രോൻ വട്ടപ്പാറ സഭാഹാളിൽ നടന്ന ജനറൽ ബോഡിയിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് സിസ്റ്റർ മേഴ്സി ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ മുൻ ആക്ടിങ്ങ് സെക്രട്ടറി സിസ്റ്റർ റീനാ മാത്യു റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ പീറ്റർ മാത്യു കല്ലൂർ ആണ് ഇലക്ഷൻ കമ്മീഷണർ. പുതിയ ഭാരവാഹികളായി സിസ്റ്റർ റോസമ്മ ജെയിംസ് മേഖലാ പ്രസിഡന്റായും, സിസ്റ്റർ അന്നമ്മ മാമൻ (കുഞ്ഞുമോൾ), സിസ്റ്റർ ശോശാമ്മ ജി. (ശോശാമ്മ റോയ്), എന്നിവർ മേഖലാ വൈസ് പ്രസിഡന്റ്മാരായും, സിസ്റ്റർ ഗീതാ പി ആർ (ഗീതാ സണ്ണി) മേഖലാ സെക്രട്ടറിയായും സിസ്റ്റർ ഗ്രേയ്‌സി മേബൽ ആർ, സിസ്റ്റർ സൂസൻ സക്കറിയ എന്നിവർ മേഖലാ ജോയിന്റ് സെക്രട്ടറിമാരായും സിസ്റ്റർ പ്രസന്ന എസ് കുമാർ (പ്രസന്നകുമാരി അമ്മ) മേഖലാ ട്രഷറർ ആയും സ്റ്റേറ്റ് പ്രതിനിധികളായി സിസ്റ്റർ ബിന്ദു ക്ലെമെന്റ്, സിസ്റ്റർ ജാക്വിലിൻ, സിസ്റ്റർ സാലി മോൻസി എന്നിവരെയും ആണ് ഇന്ന് നടന്ന ജനറൽ ബോഡിയിൽ എതിരില്ലാതെ തെരഞ്ഞെടുത്തത്. ജനറൽ ബോഡിയിൽ 53 സഹോദരിമാർ പ്രതിനിധികളായി പങ്കെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി ചുമതലയേറ്റു.
Jaison S Yacob
Comments