ഐ പി സി വിമൻസ് ഫെലോഷിപ്പ് തിരുവനന്തപുരം മേഖലാ താലന്ത് പരിശോധന നടന്നു. ഒന്നാം സ്ഥാനം ഐ പി സി പേരൂർക്കട സെന്ററിന്
- Jaison S Yacob
- Feb 17
- 1 min read

തിരുവനന്തപുരം : ഐ പി സി വിമൻസ് ഫെലോഷിപ്പ് തിരുവനന്തപുരം മേഖലാ താലന്ത് പരിശോധന വിജയകരമായി ഇന്ന് പേരൂർക്കട ഐ പി സി ഫെയ്ത്ത് സെന്ററിൽ നടന്നു. പ്രസിഡന്റ് സിസ്റ്റർ റോസമ്മ ജയിംസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ ഷാജി സ്റ്റീഫന്റെ പ്രാർത്ഥനയോടെ ആരംഭം കുറിച്ച താലന്ത് പരിശോധന വിപുലമായ ക്രമീകരണങ്ങളോടെ നടക്കുകയുണ്ടായി. മേഖലാ വൈസ് പ്രസിഡന്റ് മാരായ സിസ്റ്റർ അന്നമ്മ മാമൻ, സിസ്റ്റർ ശോശാമ്മ റോയി, സെക്രട്ടറി സിസ്റ്റർ ഗീതാ സണ്ണി, ജോയിന്റ് സെക്രട്ടറിമാരായ സിസ്റ്റർ ഗ്രേസി മേബൽ, സിസ്റ്റർ സൂസൻ സക്കറിയ, ട്രഷറർ സിസ്റ്റർ പ്രസന്ന എസ് കുമാർ, സ്റ്റേറ്റ് പ്രതിനിധികളായ സിസ്റ്റർ ബിന്ദു ക്ലെമെന്റ്, സിസ്റ്റർ ജാക്വിലിൻ പി എസ്, സിസ്റ്റർ സാലി മോൻസി എന്നിവർ നേതൃത്വം നൽകി. താലന്ത് പരിശോധനയിൽ പേരൂർക്കട ഫെയ്ത്ത് സെന്ററിൽ നിന്നും സിസ്റ്റർ രേഷ്മ, സവിതാ റോബിൻ, ആറാമട ഹെബ്രോൻ സഭാംഗം സിസ്റ്റർ ലിണ്ടാ പിന്റോ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. കൂടാതെ 40 പോയിന്റുകൾ നേടി പേരൂർക്കട സെന്റർ ഒന്നാം സ്ഥാനവും, 23 പോയിന്റുകൾ നേടി വെസ്റ്റ് സെന്റർ രണ്ടാം സ്ഥാനവും, 21 പോയിന്റുകൾ നേടി ആറാമട സെന്റർ മൂന്നാം സ്ഥാനവും നേടി.





Comments