top of page

ഐ പി സി ചിറയിൻകീഴ് സെന്റർ 27 - മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 04 മുതൽ 07 വരെ

  • Writer: POWERVISION TV
    POWERVISION TV
  • Mar 22, 2024
  • 1 min read

തിരുവനന്തപുരം : ഐ പി സി ചിറയിൻകീഴ് സെന്റർ 27 - മത് വാർഷിക കൺവെൻഷൻ ഏപ്രിൽ 04 വ്യാഴം മുതൽ 07 ഞായർ വരെ വൈകുന്നേരം 06 മുതൽ 09 വരെ വട്ടപ്പാറ, ചിറ്റാഴയ്ക്ക് സമീപം ഉള്ള ഗ്രൗണ്ടിൽ വെച്ചു നടക്കും. പാസ്റ്റർമാരായ ജോയി പാറയ്ക്കൽ, ജെയ്‌സ് പാണ്ടനാട്, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, റെജി ശാസ്താംകോട്ട, പി ജെ ദാനിയേൽ, കെ ജെ തോമസ് എന്നിവർ ദൈവവചനം സംസാരിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ 01 മണി വരെ ഉപവാസപ്രാർത്ഥനയും, ശനിയാഴ്ച രാവിലെ 09.30 മുതൽ 01 മണി വരെ ABC ഗ്രാജുവേഷനും ഞായർ രാവിലെ 09.30 മുതൽ 01 മണി വരെ സംയുക്ത സഭയോഗവും ഉച്ചയ്ക്ക് 02 മണി മുതൽ 04.30 വരെ സണ്ടേസ്കൂൾ, പി വൈ പി എ & സോദരി സമാജം സംയുക്ത വാർഷികവും ഉണ്ടായിരിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments


VALUE VISION BROADCASTING PVT LTD

Copyright @2025 Powervision Television Channel

powervision ott
bottom of page