ജെസ്വിൻ ഷാജി ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈ.പി. ഇ സെക്രട്ടറിയായി നിയമിതനായി.
- POWERVISION TV
- Jan 6, 2024
- 1 min read

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ യങ് പീപ്പിൾസ് എൻഡവർ (വൈ. പി. ഇ )സെക്രട്ടറിയായി ബ്രദർ ജെസ്‌വിൻ ഷാജി നിയമിതനായി. നിലവിൽ വൈപിഇ സ്റ്റേറ്റ് ബോർഡ് അംഗമായിരുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൗൺസിലാണ് ബ്രദർ ജെസ്‌വിൻ ഷാജിയെ സെക്രട്ടറിയായി നിയമിച്ചത്. വൈപിഇ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ചാക്കോ, ട്രഷറർ ബ്രദർ സൂരജ് കെ.എസ് എന്നിവർ തുടരും. ദീർഘ വർഷങ്ങളായി ബാംഗ്ലൂർ കൊറമംഗല ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. കൺവെൻഷൻ പ്രാസംഗികനായ പാസ്റ്റർ.ഷാജി യോഹന്നാന്റെ(പത്തനാപുരം)മകനാണ്. ഭാര്യ ഡോ. കൃപ മകൻ. യോഹാൻ.
Comments