ഡോ. കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ശസ്ത്രകിയയ്ക്ക് വിധേയനായി
- POWERVISION TV
- May 8, 2024
- 1 min read

.ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭയുടെ സ്ഥാപകൻ ഡോക്ടർ കെ പി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്.
ടെക്സാസിലെ വി ൽസ് പോയിൻ്റിലുള്ള സഭാ ആസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 5:30 യോടെയായിരുന്നു അപകടം. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സസ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസിൽ പതിവ് പ്രഭാത സവാരി ചെയ്തിരുന്ന മെത്രോപ്പോലീത്ത സംഭവ ദിവസം
നടക്കാൻ പോയപ്പോഴാണ് അപകടം പിണഞ്ഞത് എന്ന് പറയപ്പെടുന്നു. തലയ്ക്കും നെഞ്ചത്തും സാരമായ പരിക്കുകൾ ഏറ്റ അദ്ദേഹത്തെ അടിയന്തര ശുശ്രൂഷയ്ക്കും ശസ്ത്രക്രിയക്കുമായി ഡാളസ് മെതഡിസ്റ്റ് ആശുപത്രിയിൽ എയർ ലിഫ്റ്റ് ചെയ്തു എത്തിക്കുകയായിരുന്നു.
ഡാലസിൽ നിന്നും 60 മൈൽ അകലെയാണ് വിൽസ് പോയിൻ്റ്. 650 ഏക്കറോളം ഉള്ള കാമ്പസാണ് ഇത്. അപകടം സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിന് ഇടയാക്കിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
നാലു ദിവസം മുൻപാണ് ഇദ്ദേഹം അമേരിക്കയിൽ എത്തിയത്. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ ബിഷപ്പ് കെ.പി.യോഹന്നാന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ഏവരും പ്രാർത്ഥിക്കണമെന്ന് സഭാ വക്താവ് ആവശ്യപ്പെട്ടു
Comments