top of page
  • Writer's picturePOWERVISION TV

കല്ലെറിയുന്നവൻ സൂക്ഷിക്കുക.....07.10.2023 വചന പ്രഭാതം 1487



യോഹന്നാൻ എട്ടാം അദ്ധ്യായം ഒന്നുമുതൽ എട്ട് വരെയുള്ള തിരുവചനത്തിൽ കർത്താവായ യേശു ദേവാലയത്തിലേക്ക് ചെല്ലുമ്പോൾ അതിന്റെ ഉമ്രത്ത് ഒരു കൂട്ടം പരീശന്മാർ ഒരു കൂട്ടം യഹൂദാ പ്രമുഖന്മാർ ഒരു സ്ത്രീയെ കല്ലെറിയുവാൻ വട്ടം കൂടുകയാണ്. നൂറ് കണക്കിന് മനുഷ്യർ ആ ചടങ്ങ് ആഘോഷമാക്കാൻ വന്നിട്ടുണ്ട്. അവർ എല്ലാവരും കൂടെ കൂടി അട്ടഹസിച്ചു ആർത്ത് വിളിച്ചുപറയുകയാണ് ഇവൾ പാപിനിയാണ്. നാട്ടുകാരെ വരുവിൻ. നമ്മുടെ സമൂഹത്തിൽ നിന്നും പാപം നമുക്ക് ഉത്മൂലനം ചെയ്യാം. മോശെയുടെ ന്യായപ്രമാണ പുസ്തകം രണ്ട് പേർ ചേർന്ന് തുറന്ന് പിടിച്ചു. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപോലെ ശിക്ഷ കൊടുക്കുവാൻ നാം തീരുമാനിച്ചു. യഹൂദന്റെ മത കോടതിയാണ് ഇത് പറയുന്നത്. അപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ എല്ലാം വന്നിട്ടുണ്ട്. അങ്ങനെ ഈ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ട് അവർ വരുമ്പോൾ യേശു കർത്താവ് ദിനവും ആളുകളെ വചനം പഠിപ്പിക്കുന്ന ഒരു സ്ഥലമുണ്ട്. കർത്താവ് അവിടെയിരുന്ന് പഠിപ്പിച്ചുകൊണ്ടിരുന്നു. ഇവർ ഇങ്ങനെ ഇരച്ചുവരുമ്പോൾ സർവ്വ ജ്ഞാനമുള്ള ദൈവപുത്രന് ഇവർ ആരാണെന്നും ഇവരുടെ ലക്ഷ്യം എന്താണെന്നും നന്നായിട്ട് അറിയാവുന്നതുകൊണ്ട് അനങ്ങാതിരുന്നു. ഇവർ അടുത്ത് വന്നിട്ട് ഉറക്കെ ചോദിച്ചു. ഗുരോ ഈ സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലണം എന്ന് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. വേദപുസ്തകം പഠിപ്പിക്കുന്ന ആളാണ് വന്നിരിക്കുന്നത്. ദൈവം അയച്ചിട്ട് വന്നവനാണ് ഇവിടെ ഇരിക്കുന്നത്. അതൊക്കെ അവർക്ക് അറിയാം. ഇവർക്ക് യേശുവിനോട് അസൂയയുണ്ട്. ഇവനെ കുടുക്കണം. ജനം ഇവനെ വല്ലാതെ സ്നേഹിക്കുന്നു. അപ്പോൾ ഇവനെ കുടുക്കുവാൻ കൂടെ ഇവർ ലക്ഷ്യമിട്ടു. യേശു തല ഉയർത്തി ഞാൻ ഊഹം പറയുകയാണ് ഒരു നൂറ്റി അമ്പത് ബാല്യക്കാർ കാണും. അവരുടെ കൈയ്യിൽ ഓരോ വലിയ കല്ലും കാണും.ചെറിയ കല്ല് അല്ല വലിയ കല്ല്. പേപ്പട്ടിയെ കല്ലെറിഞ്ഞ് കൊല്ലും പോലെ ഒരു സ്ത്രീയെ കൊല്ലാൻ ക്രൂരത കാണിക്കുന്ന മത ഭ്രാന്തന്മാർ ഇന്നുമുണ്ട്. കണ്ണൊക്കെ തീ പന്തം പോലെ നിൽക്കുന്ന കപട മതഭക്തരായ കള്ള പരിക്ഷകളെ നോക്കിയിട്ട് യേശു പറഞ്ഞു നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ. ഇത് മാത്രം പറഞ്ഞ് യേശു കുനിഞ്ഞ് പുസ്തകം നോക്കിയിരുന്നു. നിങ്ങൾ പറ കല്ലെറിയുവാൻ വന്നവർ ഏറ് കൊണ്ട് വീണപോലെ ആയി. കർത്താവിന്റെ ആ വാക്ക് അവരുടെ ചങ്കിനകത്ത് കല്ല് അല്ല കടാര പോലെ കയറി അവന്റെ വിരൽ ഓരോരുത്തരുടെ കണ്ണിലേക്കാണ് നീട്ടിയത്. നിങ്ങളിൽ പാപം ഇല്ലാത്തവർ ഒന്നാമത് ഇവളെ കല്ലെറിയട്ടെ. ഇതിന് മുമ്പ് ആരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇനിയും ഞാൻ പറയുന്നത് ഒരു മോശം കാര്യമാണെങ്കിലും പറയട്ടെ.. ഇവിടെ പാപിനിയായത് എങ്ങനെയാണ്. ഈ വന്നവരിൽ ആരൊക്കെയോ അതിന് പിന്നിലുണ്ട്. അല്ലാതെ അവൾ വിദേശത്ത് പോയാണോ പാപം ചെയ്തത്. ആ കാലത്ത് ട്രാവലിങ്ങ് പോലും ഇല്ലല്ലോ. അപ്പോൾ അവളെ പാപിനി ആക്കിയവർ ആണ് ഇവളെ എറിയുവാൻ വന്നിരിക്കുന്നത്. ഇതിൽ കൂടുതൽ പറയേണ്ടല്ലോ. ഇനി എന്താ നടന്നത് എന്നറിയുമോ? ഈ കൈകളിലെ കല്ല് താഴെ പോയി പതുക്കെ പതുക്കെ മുതിർന്നവർ മുതൽ സ്ഥലം വിട്ടു. ഓരോരുത്തർ ഓരോ അത്യാവശ്യം പറഞ്ഞു പോയി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ കർത്താവ് തലപൊക്കി നോക്കി. അവിടെ സ്ത്രീ മാത്രമേയുള്ളൂ. ഇന്നത്തെ ചിന്ത കല്ലെറിയുന്നവർ സൂക്ഷിക്കുക. ഗോഡ് ബ്ലസ് യു.  



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

https://whatsapp.com/channel/0029Va9XCDNJ3juvqrXSrQ1x

bottom of page