top of page
Writer's pictureJaison S Yacob

കാനം അച്ചൻ അക്കരെ നാട്ടിൽ........

തിരുവല്ല : പ്രശസ്ത സുവിശേഷ പ്രസംഗകനും, വേദാദ്ധ്യാപകനും, എഴുത്തുകാരനുമായ പാസ്റ്റർ പി. ഐ. ഏബ്രഹാം ( കാനം അച്ചൻ-91) നിത്യതയിൽ ചേർക്കപ്പെട്ടു. അരനൂറ്റാണ്ടിലേറെയായി സുവിശേഷ പ്രഭാഷണരംഗത്തു സജീവമായി നിലകൊണ്ട അദ്ദേഹം, മുൻ ഓർത്തഡോക്സ് സഭാവൈദികനാണ്. ഏഴു വർഷം പൗരോഹിത്യ സേവനമനുഷ്ഠിച്ച ശേഷം പിന്നീട് പെന്തക്കോസ്ത് അനുഭവത്തിലേക്ക് ആകൃഷ്ടനായി സത്യ സുവിശേഷ മാർഗ്ഗത്തിലേക്ക് നയിക്കപ്പെട്ടു. വേറിട്ട പ്രഭാഷണ, രചനാശൈലികൾ വച്ചു പുലർത്തിയ സുവി.പി.ഐ.ഏബ്രഹാം, ലളിതമായ ജീവിതത്തിൻ്റെ ഉടമയായിരുന്നു. പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് അഗപ്പെ സഭാംഗമാണ്. ഭാര്യ: തങ്കമ്മ മക്കൾ: നിർമ്മല, ബിജു, ജിജി

സംസ്കാരം പിന്നീട്.

Comments


bottom of page