കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും
- POWERVISION TV
- Feb 22, 2024
- 1 min read

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഞായർ വൈകീട്ട് 6 മണിക്ക് 42 മത് വാർഷിക കൺവൻഷനും സംഗീത സന്ധ്യയും ഗുഡ്ന്യൂസ് -2024 കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടും. ശ്രീയേശു നാമം, അത്ഭുതമേശുവിൻ നാമം, അൽപ്പകാലം മാത്രം, എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പഴഞ്ഞി സ്വദേശിയായ പാസ്റ്റർ. കെ വി ജോസഫ് (ഇട്ട്യേര ഉപദേശി) യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കും. പാസ്റ്റർ സാം വർഗ്ഗീസ് (ഐ പി സി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും. ബ്രദർ വിൻസെന്റ് ചാർളി (റിട്ട ജില്ലാ ജഡ്ജി ) മുഖ്യസദ്ദേശം നൽകും. ഡോ. സാജൻ (യു. പി. എഫ്. ജനറൽ പ്രസിഡന്റ്) ആദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്രദർ അഗസ്റ്റിൻ കെ മാത്യു (രാജപുരം) ഗാനാവതരണം നടത്തും. ഇവാ: ജെയ്സൺ ജോബിൻ്റെ നേതൃത്യത്തിലുള്ള ഫേവറേറ്റ്, തൃശൂർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് ഗുരുവായൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. ജി ഇമ്മാനുവേൽ, ഐ. പി. സി. പൊന്നാനി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സി.സി. ബാബു, എ. ജി കുന്നംകുളം സെക്ഷൻ പ്രിസ്ബിറ്റർ പാസ്റ്റർ ഇ. ജി. ജോസ്, പാസ്റ്റർ പി. വി ജോൺസൺ(ചെയർമാൻ), എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പാസ്റ്റർ അനിൽ തിമോത്തി (ജനറൽ സെക്രട്ടറി), പാസ്റ്റർ ജോണി പി. ജെ (സെക്രട്ടറി), ട്രഷറർ ബ്രദർ ബിനോയി ഇമ്മട്ടി, എന്നിവർ നേതൃത്വം നൽകും.
Comments