യേശു അപ്പന്റെ അരികിലേക്ക് ലിയനാ മോൾ
- POWERVISION TV
- Aug 25, 2023
- 1 min read
യേശു അപ്പച്ചൻ എന്നെ വിളിക്കുന്നു വേദനയില്ലാത്ത നാട്ടിലേക്ക് തികഞ്ഞ പ്രത്യാശയോടെ ലിയാനമോൾ യാത്രയായി.
യേശുഅപ്പച്ചൻ എന്നെ വിളിക്കുന്നു. ഞാൻ എന്റെ യേശു അപ്പച്ചന്റെ അടുത്തേക്ക് പോകുകയാണ് , യേശു അപ്പച്ചൻ പറഞ്ഞു ഭയപ്പെടെണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.
അയർലന്റ് : കോർക്ക് എബെനേസർ ചർച്ചിലെ ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയനാമോൾ (7) നിത്യതയിൽ പ്രവേശിച്ചു.
ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്.
ന്യൂ ഇന്ത്യ ദൈവസഭ കടയാർ സഭയിലെ അനുഗ്രഹപ്പെട്ട മകളും വളരെ കഴിവുകൾ ഉള്ള സണ്ടേസ്ക്കൂൾ കുട്ടിയുമായിരുന്നു ലിയാനമോൾ.
Comments