top of page

മധുര വർത്തമാനത്തിൽ വീഴരുത്.......03.10.2023 വചന പ്രഭാതം

  • Writer: POWERVISION TV
    POWERVISION TV
  • Oct 3, 2023
  • 2 min read

പകയ്ക്കുന്നവൻ അധരം കൊണ്ട് വേഷം ധരിക്കുന്നു. ഉള്ളിലോ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. (സദൃ. 26:24)


മനസ്സിൽ വിദ്വേഷം ഉള്ളവൻ വാക്ക് കൊണ്ട് സ്നേഹം നടിക്കുകയും ഹൃദയത്തിൽ വഞ്ചന പുലർത്തുകയും ചെയ്യുന്നു. ഉള്ളിൽ ചതി പുറത്ത് മധുര വർത്തമാനം. ഇങ്ങനെയുള്ളവരെ നമ്മൾ വിട്ടകലനം. അവരെ സൂക്ഷിക്കണം. ഇതാണ് പറഞ്ഞു വരുന്ന ആശയം. മയക്ക് മരുന്ന് ലോബികളുടെ കയ്യിൽ എങ്ങനെയാണ് കുട്ടികൾ വീഴുന്നത്. അവർ ചതി മനസ്സിലാക്കാതെ മധുരത്തിൽ വീഴുകയാണ്. എലി പെട്ടിക്കകത്തു എലി കയറുന്നത് ദുരുദ്ദേശത്തോടെ അല്ലല്ലോ. ആണെങ്കിൽ എലി കയറുമോ. എലി ബുദ്ധിമാൻ ആണ്. കരട്ട് ബുദ്ധിയാണ്. കപ്പ മരം അവിടെ നിൽക്കും. അടിയിൽ ചെന്ന് കപ്പ മുഴുവൻ തിന്നും. നമ്മൾ പറിക്കുവാൻ ചെല്ലുമ്പോൾ വളരെ എളുപ്പം കമ്പ് ഇങ്ങ് പോരും. എന്തൊരു അഭ്യാസിയാണ്. അങ്ങനെ ഒന്നല്ല, രണ്ടല്ല, പത്തല്ല നൂറ് കപ്പയും ഇവൻ തീർക്കും. അധരം കൊണ്ട് വേഷം ധരിക്കുന്നു ഉള്ളിൽ ചതിവ് സംഗ്രഹിച്ച്‌ വെക്കുന്നു. അപ്പോൾ എലിയെ നമ്മൾ പിടിക്കുവാൻ വേണ്ടി നമ്മൾ ഒരു കെണി ഉണ്ടാക്കുകയാണ്. അത് നല്ല മണം ഉള്ള ഉണക്ക മീനോ, തേങ്ങയോ പെട്ടിക്കകത്ത് വെച്ച്‌ കെണി വെക്കും. ഈ മണം പിടിച്ച് എലി വന്ന് നോക്കും. പെട്ടിയുടെ അങ്ങേ അറ്റത്ത് കമ്പി ആണ്. അപ്പോൾ ഇവൻ വിചാരിക്കും ഇതിലെ കയറി അതിലെ ഇറങ്ങി പോകാം. മറു സൈഡിൽ പലക ആണെങ്കിൽ ഇവൻ കയറത്തില്ല. ഹോൾ ഉണ്ടോ എന്ന് നോക്കും. അത്ര ബുദ്ധിമാൻ ആണ്. ഇവൻ ചെന്ന് കയറി അതിൽ തൊടുമ്പോൾ പെട്ടി അടയും. അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ കഴിയത്തില്ല. ഇത് പോലെ ചതിക്കുന്ന ആൾക്കാർ ഉണ്ടെന്നാണ് വചന പ്രഭാതത്തിലൂടെ പ്രീയ വായനക്കാരെ അറിയിക്കുന്നത്. സ്‌കൂൾ കുട്ടികൾ, ടീനേജേഴ്‌സ് വളരെ ശ്രദ്ധിക്കണം. ചക്കര വർത്തമാനം പറഞ്ഞ് നിങ്ങളെ മയക്കുമരുന്നിൽ കുടുക്കും. I Love You എന്ന് എഴുതി കാണിച്ചും ചാറ്റിങ്ങ് നടത്തിയും നിങ്ങളെ കെണിയിൽ പെടുത്തിയിട്ട് അവൻ / അവൾ മുങ്ങും. ചിലപ്പോൾ ചതിക്കും. ചതിച്ചിട്ടില്ലേ? അത് ഇങ്ങനെയല്ലേ? അധരം കൊണ്ട് വേഷം ധരിക്കുന്നു ഉള്ളിലോ ചതിവ് സംഗ്രഹിച്ചു വെക്കുന്നു. പ്രേമം ഒരു ചതിയാണ്. ഇപ്പോൾ പ്രേമ കുരുക്കിൽ പെട്ട് കിടക്കുന്ന കുട്ടികൾ ഇത് വായിക്കുന്നുണ്ടോ? 90 ശതമാനവും പ്രേമം ഒരു ചതിയാണെന്ന് ഞാൻ ഉറപ്പിച്ച് പറയും. ഈ വചനം നമ്മോട് പറയുന്നത് പകയ്ക്കുന്നവൻ അധരംകൊണ്ട് വേഷം ധരിക്കുന്നു. ഉള്ളിലോ ചതിവ്. അപ്പോൾ ലൗ എന്ന് പറയുന്ന സാധനത്തിനകത്ത് 90 ശതമാനവും ചതിയാണ്. ഇന്നത്തെ മയക്കുമരുന്ന് ലോബികൾ മുഴുവനും ചതിയിലൂടെയാണ് നമ്മെ വീഴ്ത്തുന്നത്. അത് കൊണ്ട് ഹൃദയം കാണുവാൻ നമുക്ക് കഴിവില്ലാത്തടുത്തോളം കാലം മധുര വർത്തമാനത്തിൽ വീഴരുത്. അതിനുള്ള മാർഗ്ഗം പ്രാർത്ഥിക്കുക, ദൈവവചനം ധ്യാനിക്കുക, മുതിർന്നവരുമായി വിശേഷാൽ പാസ്റ്റേഴ്‌സുമായിട്ട് തുറന്ന് സംസാരിക്കുക. ഗോഡ് ബ്ലസ്സ്‌ യു.   



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page