ബുദ്ധിയോടെ പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്ന് മടിയന് തോന്നുന്നു. (സദൃ. 26:16)
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അറിവുള്ള ആളുകൾ ഒരിക്കലും ഒറ്റയ്ക്ക് തീരുമാനം എടുക്കുകയില്ല. അറിവില്ലാത്തവർ ആണ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നത്. അറിവുള്ള ആളുകൾ അറിവുള്ളവരെയും അനുഭവം ഉള്ളവരെയും കൂടെയിരുത്തി ചർച്ച ചെയ്ത് മികച്ച ആശയങ്ങൾ കണ്ടെത്തും. ശാസ്ത്രജ്ഞന്മാരുടെ സംഘം, ഡോക്ടർമാരുടെ സംഘം എന്നിങ്ങനെ നാം കേട്ടിട്ടില്ലേ…. ഒരുമിച്ച് ചെയ്ത പല ശസ്ത്രക്രീയകളിലൂടെയാണ് ചില കണ്ടു പിടുത്തങ്ങൾ ഉണ്ടാകുന്നത്. ചില മരുന്നുകൾ രൂപപ്പെട്ടിട്ടുള്ളത്. ശാസ്ത്രജ്ഞന്മാരുടെ സംഘം ആണ് പല പരീക്ഷണങ്ങൾക്കും വിജയം നേടിതരുന്നത്. പുതിയ വാഹനങ്ങൾ ഉണ്ടാകുന്നു. അറിവുള്ളവർ ഒരുമിച്ചിരുന്ന് ആലോചിക്കും. മണ്ടന്മാരും മടിയന്മാരും ഒറ്റയ്ക്ക് തീരുമാനം എടുക്കും. ഈ വചന ഭാഗത്ത് ബുദ്ധിയോടെ പ്രതിവാദിപ്പാൻ ഏഴു പേരെക്കാളും തനിക്ക് അറിവുണ്ടെന്ന് മടിയന് തോന്നുകയാണ്. അത് കാരണം അവൻ ആരുടെയും അറിവ് കേൾക്കുവാൻ പോകുന്നില്ല. ഒരു പ്രസംഗം കേൾക്കുവാനോ, പാട്ട് കേൾക്കുവാനോ, ഒരു ബൈബിൾ ക്ലാസ്സ് കേൾക്കുവാനോ അവൻ പോകുന്നില്ല. എല്ലാവരെക്കാളും എനിക്ക് അറിവുണ്ടെന്ന തോന്നലിൽ ഇങ്ങനെ ആയിരിക്കും. വളരെയധികം ബുദ്ധിയോടെ പ്രതിവാദിപ്പാൻ കഴിവുള്ള ഏഴു പേർ ഇപ്പുറത്ത് നിൽക്കുകയാണ്. അവർ വിളിക്കുമ്പോൾ ഇവൻ പറയുന്നു ഞാൻ വരില്ല. കുഞ്ഞുങ്ങളെ യൗവനക്കാരെ ഞാൻ നിങ്ങളോട് ബുദ്ധി ഉപദേശിക്കുന്നു. നിങ്ങൾ അറിവുള്ളവരുമായി സമയം ചിലവഴിക്കണം. പൊങ്ങച്ചം പറയുന്ന, നുണ പറയുന്ന, വ്യാജം പറയുന്നവരുടെ കൂടെ സമയം ചിലവഴിക്കരുതെ. അധികം കഴിവുള്ള ഏഴു പേർ വിളിക്കുമ്പോൾ മടിയൻ പറയുന്നു വേണ്ട എനിക്ക് അറിവുണ്ട്. നമുക്ക് അറിവുള്ളവരുടെ കൂടെ സമയം ചിലവഴിക്കാം. ഗോഡ് ബ്ലസ്സ് യൂ.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments