top of page

മലിന ഹൃദയം മറച്ചു വെയ്ക്കുന്ന മധുര വാക്കുകൾ.....01.10.2023

  • Writer: POWERVISION TV
    POWERVISION TV
  • Oct 1, 2023
  • 1 min read

സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ട ഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺ കുടം പോലെ യാകുന്നു. (സദൃ. 26:23)


വെള്ളികീടം എന്നു പറഞ്ഞാൽ ആഭരണത്തിന് വേണ്ടി വെള്ളി ഉരുക്കി എടുക്കുമ്പോൾ ലഭിക്കുന്ന വെള്ളിയുടെ വേസ്റ്റ് ആണ്. ഇത് മൺ കലം ഉണ്ടാക്കുന്നവർ അതിന് പുറത്ത് ഡിസൈൻ ആക്കി വെയ്ക്കുന്ന പതിവുണ്ട്. മൺ കുടത്തിനും ഈ ഡിസൈനിനും വലിയ ഗുണം ഒന്നും ഇല്ല. ഉടഞ്ഞുപോകുന്ന വസ്തുവാണ് ഇത്. ഈ വെള്ളി കീടം മൺ കുടത്തിൽ ആണ് പൂശുന്നത്. അപ്പോൾ ഒരു തെറ്റിദ്ധാരണ ഉണ്ടാകാം. വെള്ളി പത്രം എന്ന്‌ കരുതി അത് ശ്രദ്ധിക്കാതെ എടുത്താൽ ഉടഞ്ഞുപോകും. അതായത് മൺ കുടത്തിന് വെള്ളി പൂശിയാൽ അത് ചതിയല്ലേ.....ഇത് പോലെയാണ് സ്നേഹം കൊതിക്കുന്ന അധരവും ദുഷ്ട ഹൃദയവും വെള്ളികീടം പൊതിഞ്ഞ മൺ കുടം പോലെയാകുന്നു. മലിന ഹൃദയം മറിച്ചുവെക്കുന്ന മധുര വാക്കുകൾ മൺ പാത്രത്തിന്റെ പുറത്തെ മിനുക്കുന്നത് പോലെയാണ് എന്ന് മറ്റൊരു മലയാള ലളിത തർജിമ പറയുന്നത്. അകത്തൊന്ന് പുറത്ത് വേറൊന്ന് ഇങ്ങനെയുള്ള മനുഷ്യരെ കണ്ടിട്ടുണ്ടോ? പക്ഷെ പറയുവാൻ ഒരു മടി അല്ലേ? ഞാൻ അങ്ങനെയാണോ? നിങ്ങൾ എന്നെ കഴിഞ്ഞ നാളുകളിൽ കാണുന്നില്ലേ ഞാൻ അങ്ങനെയാണോ? എന്നെ പേഴ്സണലായി കാണുമ്പോൾ ഒന്ന് പറയണമേ. അടുത്ത ചോദ്യം താങ്കൾ അങ്ങനെയാണോ? പുറമെ വളരെ സ്നേഹത്തോടെ സംസാരിക്കും പക്ഷെ അകത്ത് ഇഷ്ടമില്ല. മുഖസ്തുതി ആത്മാർത്ഥമായ സ്നേഹം അല്ല. അത് ഈ ലീഡർഷിപ്പിൽ നിൽക്കുന്നവർക്ക് ഒരുപാട് അനുഭവിക്കേണ്ടിവരും. ഞാൻ മനസ്സിലാക്കിയിട്ടുണ്ട് ബഹുമാനമുള്ള ഒത്തിരിപ്പേർക്ക് സ്നേഹമുള്ള കുറച്ചുപേർ ഉണ്ട്. നല്ല പ്രസംഗം പറയുമ്പോൾ നല്ല പ്രസംഗം എന്ന് പറയും എന്നല്ലാതെ നമ്മളെ പറ്റി കാര്യമായ അറിവും സ്നേഹവും ഇല്ല. നമ്മളെ പറ്റി തിരിച്ചു ഒരു കാര്യം ആരെങ്കിലും പറയുമ്പോൾ ആണോ? എന്ത് മോശം അല്ലെ? എന്നിട്ടാണോ ടി വി യിൽ കയറിയിരുന്ന് പ്രസംഗിക്കുന്നത്. നമ്മൾ പറഞ്ഞ നല്ലാതെല്ലാം മറന്നിട്ട് ആരോ പറഞ്ഞ ഇച്ചിരി ദോഷം അങ്ങ് വിശ്വസിച്ചു. നോക്കുക സ്നേഹം ജ്വലിക്കുന്ന ആധാരം (ചുണ്ട്, വായ്) പക്ഷെ ഹൃദയം ദുഷ്ടമാണ്. ഇത് മൺ കുടം വെള്ളി കീടം പൂശിയ പോലെയാണ്. നമ്മൾ ആരും അങ്ങനെയാകരുത് എന്നതാണ് ഇതിന്റെ അർത്ഥം. നമ്മുടെ ഹൃദയത്തിൽ എങ്ങനെയാണ് അത് പോലെ മാത്രമേ പുറത്ത് കാണിക്കാവൂ.  വാക്കുകൾ കൊണ്ടുള്ള അഭ്യാസം നമുക്ക്‌ നിറുത്താം. ദൈവം നമ്മെ സഹായിക്കട്ടെ..ഗോഡ് ബ്ലെസ്സ്‌ യു. 



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page