മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിൽ ഒന്നാം റാങ്ക് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭാംഗം എലിസബത്തിന്
- POWERVISION TV
- Oct 20, 2023
- 1 min read


ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭാംഗം വെള്ളുതുരുത്തി ചക്കിട്ടപ്പറമ്പിൽ രൂഫോസ് കുര്യാക്കോസിൻ്റെ ഭാര്യ എലിസബത്ത് ചിറയിൽ സെൻ്റർ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിൽ നിന്നും മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിലും സ്കൂൾ ഓഫ് ഹ്യൂമൻ സയൻസിലും ഒന്നാം റാങ്ക് നേടി. ഒക്ടോബർ 19 ന് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ ബഹു. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിൽ നിന്നും ഗോൾഡ് മെഡലും പ്രശസ്തി പത്രവും സ്വീകരിച്ചു. പള്ളം ചിറയിൽ മോഹൻ സഖറിയ - ലില്ലി മോഹൻ ദമ്പതികളുടെ മകളാണ് എലിസബത്ത്.
Comments