കുന്നംകുളം: വി. നാഗൽ കർമ്മസേനയുടെ അഭിമുഖ്യത്തിൽ മിഷൻ ചലഞ്ചും മെറിറ്റ് അവാർഡ് വിതരണവും വി നാഗൽ ചാപ്പലിൽ വെച്ച് വി നാഗൽ ഗാർഡൻ സെമിത്തേരി സംരക്ഷണ സമിതിയുടെ പ്രസിഡന്റും ചർച്ച് ഓഫ് ഗോഡ് ഗുരിവായൂർ സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ എം. ജി ഇമ്മാനുവേൽ ഉത്ഘാടനം ചെയ്തു. ഡോ. സാജൻ. സി. ജേക്കബ് മിഷൻ സദ്ദേശം നൽകി. എസ്സ് എസ്സ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി അനുമോദിച്ചു. ജോ. സെക്രട്ടറി പാസ്റ്റർ അനിൽ തിമോഥി, ബ്രദർ എം. പി. ഫിലിപ്പോസ്, ട്രഷറർ പാസ്റ്റർ ജോബി തോമസ് എന്നിവർ അംശംസാ സന്ദേശങ്ങൾ നൽകി. സെക്രട്ടറി പാസ്റ്റർ സി. ഐ കൊച്ചുണ്ണി സ്വാഗതവും ബ്രദർ വിജു സി. ഐ നന്ദിയും പ്രകാശിപ്പിച്ചു.
top of page
bottom of page
Comments