top of page

ദേശീയ റോബോട്ടിക്ക് മത്സരത്തിൽ റോണി സാമുവേൽ ടീം മൂന്നാം സ്ഥാനം നേടി

  • Writer: Jaison S Yacob
    Jaison S Yacob
  • Feb 18
  • 1 min read

ബറോഡ: ഗുജറാത്ത് ഗവണ്മെന്റ് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്നോളജി (GUJCOST) സംഘടിപ്പിച്ച ദേശീയ റോബോട്ട് നിർമ്മാണ മത്സരമായ റോബോഫെസ്റ്റ് 4.0 ൽ പെന്തെക്കോസ്ത് മിഷൻ സഭാംഗമായ റോണി സാമുവേൽ അംഗമായ ചെന്നൈയിലെ വെല്ലൂർ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (VIT) ചെന്നൈ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.


അഞ്ചു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണു സമ്മാനം.


ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ അവരുടെ നൂതന റോബോട്ടുകൾ പ്രദർശിപ്പിക്കുന്നതിന് ഈ ഇവൻ്റ് മൂലം സാധിക്കുന്നു. 56 സ്ഥാപനങ്ങളിൽ നിന്നുള്ള 169 ടീമുകൾ പങ്കെടുത്തു, അവർ സ്വയം നിർമിച്ച റോബോട്ടുകൾ പ്രദർശിപ്പിച്ചിരുന്നു.


സബ്മറൈൻ ആൻഡ് അണ്ടർവാട്ടർ റോബോട്ട് കാറ്റഗറിയിൽ നിർമിച്ച റോബോട്ടിനാണ് (ഓറ) സമ്മാനം ലഭിച്ചത്. (കൃത്യമായ അണ്ടർവാട്ടർ പര്യവേക്ഷണത്തിനും നിരീക്ഷണത്തിനുമായി രൂപകല്പന ചെയ്ത റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) ആണ് ഓറ. ത്രസ്റ്ററുകൾ, ക്യാമറകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ച് കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാൻ ഓപ്പറേറ്റർമാരെ അനുവദിക്കുന്ന ഓറ നെക്സസ് ഇൻ്റർഫേസ് വഴി സ്വമേധയാ നിയന്ത്രിക്കുന്നതാണിത്. തത്സമയ വീഡിയോ ഫീഡും സെൻസർ ഡാറ്റയും സമുദ്ര ഗവേഷണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ രംഗങ്ങളിൽ ഇതു സഹായകരമാണ്.


വെല്ലൂർ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി യിൽ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിയായ റോണി സാമുവേൽ, നോയിഡ റ്റിപിഎം സഭാംഗവും മാധ്യമ പ്രവർത്തകനുമായ റോയ്‌സൺ അമ്പലക്കര-റീജ ദമ്പതികളുടെ മകനാണ്.


സഹോദരൻ റോബിൻ സാമുവേൽ ഡെന്മാർക്കിൽ ടെക് ലീഡാണ്.



വാർത്ത: ചാക്കോ കെ. തോമസ്, ബെംഗളൂരു


 
 
 

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page