തിരുവനന്തപുരം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം നോർത്ത് സെന്റർ സണ്ടേസ്കൂളും വൈ പി സി എ യും ചേർന്ന് നടത്തുന്ന യൂത്ത് ക്യാമ്പ് സെപ്റ്റംബർ 27 ബുധനാഴ്ച്ച രാവിലെ 09 മണി മുതൽ വൈകുന്നേരം 04 മണി വരെ വട്ടപ്പാറ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. ക്രിസ്തുവിലുള്ള സ്വാതന്ത്രം എന്നതാണ് ചിന്താ വിഷയം. പാസ്റ്റർ സാബു ഡാനിയേൽ (സെന്റർ പാസ്റ്റർ) ക്യാമ്പ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ കെ എം ഫിലിപ്പ് വചനസന്ദേശം നൽകും. പാസ്റ്റർ സുനിൽ പട്ടിമറ്റം നടത്തുന്ന പപ്പറ്റ് ഷോയും ഉണ്ടായിരിക്കും.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments