ബിജു കറുകയിൽ (55) ഇമ്പങ്ങളുടെ പറുദീസയിൽ.....സംസ്കാരം നാളെ (22.10.2024)
- Jaison S Yacob
- Oct 21, 2024
- 1 min read
Updated: Oct 22, 2024

തിരുവല്ല : പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനും ആയിരുന്ന പ്രശസ്ത ഗിത്താറിസ്റ്റ് ബ്രദർ ജേക്കബ് അലക്‌സ് (55) (ബിജു കറുകയിൽ) ഒക്ടോബർ 20 ഞായറാഴ്ച രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു.. പവർവിഷൻ പ്രേക്ഷകർ ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയാണ് ബിജു കറുകയിൽ. വളരെ ആത്മാർത്ഥമായി സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവല്ല ഐ പി സി പ്രയർ സെൻ്റർ സഭാ അംഗമാണ്. ബിജു കറുകയിലിന്റെ ദേഹ വിയോഗം പവർ വിഷൻ കുടുംബത്തിന് തീരാ നഷ്ടമാണ്. ഒക്‌ടോബർ 22 ചൊവ്വാഴ്ച രാവിലെ 08.30 ന് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ വച്ച് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ഉച്ചയ്ക്ക് 01 മണിക്ക് പായിപ്പാട് പാമലയിൽ ഉള്ള മാക്ക്പെലാ സെമിത്തേരിയിലേക്ക് കൊണ്ട് പോകുകയും അവിടത്തെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുകയും ചെയ്യും. ഭാര്യാ : സിസ്റ്റർ ബിന്ദു. ജോയൽ അലക്‌സ് (മകൻ). പേർസിസ് (മരുമകൾ)
Comentarios