സംസ്ഥാന പിവൈപിഎ മുൻ ജോ. സെക്രട്ടറി കെ.ബി. ബിനു (42) കർത്തൃസന്നിധിയിൽ
- POWERVISION TV
- May 10, 2024
- 1 min read

കൊട്ടാരക്കര: സംസ്ഥാന പിവൈപിഎ മുൻ ജോ സെക്രട്ടറി ഉമ്മന്നൂർ പനയറ ഐ.പി.സി സഭാംഗം വിലങ്ങറ വടവോട് കെ.ബി ബിനു (സ്പെഷ്യൽ വില്ലേജ് ഓഫീസർ, വാളകം) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഏപ്രിൽ 6ന് കൊട്ടാരക്കരയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. താൻ സഞ്ചരിച്ച ബൈക്കിന്റെ പുറകിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണു തലയ്ക്ക് ക്ഷതം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യാ: നവോമിയ ബിനു. മകൻ: നഥനിയേൽ ബിനു
Comments